2019, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

ചിരിച്ചും സൊറപറഞ്ഞും...

നിലാവുള്ള രാത്രിയില്‍ സൗഹൃദത്തിന്‍റെ
ചൂടുള്ള തീക്കുച്ചുറ്റും നാമിരുന്നു
ചിരിപടര്‍ത്തി സൊറപറഞ്ഞ്
 കാലം മറന്നു നാമിരുന്നു
നാം ഈ നിമിഷത്തിന്‍റെ ഹൃദയത്തിലാണ്,
കാലത്തിനു കൈഎത്താദൂരത്ത്‌
കഴിഞ്ഞകാലം ചിരിച്ചുതള്ളുവാനും
വരുംകാലം കൈകോര്‍ത്തു നേരിടുവാനും നാമുണര്‍ന്നു
നമ്മുടെ സൗഹൃദം ഇനിയും തളിര്‍ത്തു പൂവിടട്ടെ..
അതിന്‍റെ സൌരഭം നമുക്ക് ചുറ്റും എന്നും പടരട്ടെ
അന്ത്യനാള്‍വരെ..